മലയാളം
കെ. അയ്യപ്പപ്പണിക്കർ
Ayyappa Paniker
ജീവിതരേഖ

1930 സെപ്തംബർ 12-ന് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. സ്കൂൾ വിദ്യാഭാസം ജന്മനാട്ടിൽ. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ. ഓണേഴ്സ്. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽനിന്ന് എം.എ., പി.എച്ച്.ഡി. ബിരുദങ്ങൾ, യേൽ, ഹാർവാഡ് സർവകലാശാലകളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദം. 1951-ൽ അധ്യാപകജോലിയിൽ പ്രവേശിച്ചു. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു. കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗത്തിൽ 1965-ൽ നിയമനം ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ തലവനായി 1990-ൽ വിരമിച്ചു. യു.ജി.സി. യുടെ നാഷണൽ ലെക്ചറർ ആയും വിവിധ വിദേശ സർവകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
1961-ൽ ശ്രീമതി എം.ആർ. പാർവതിയെ വിവാഹം കഴിച്ചു. രണ്ടു പെൺമക്കൾ; മീരാദേവി, മീനാകുമാരി.

1930 - 2006
Biography
Kesavapaniker Ayyappa Paniker, poet, professor and critic, has been a pioneer of modernism in Kerala. His influence has been profound and far-reaching in the entire cultural and intellectual life of the Malayali. If, in poetry, Paniker could be seen as the harbinger of a new voice, in the field of literary criticism he ushered in a paradigm shift towards a radically newer awareness. His influence on modern Malayalam theatre and on new playwrights has been of equal importance. G Sankara Pillai, Kavalam Narayana Paniker and Narendra Prasad have all come under his sphere of thinking at one time or the other. Similar has been the case with film and film-makers like G Aravindan, John Abraham and actors like Bharat Gopi and Nedumudi Venu. Among the visual artists, Paniker's influence is evidenced by his long-standing association with MV Devan, Paris Viswanathan and others. Above all, Ayyappa Paniker has come to be regarded as an icon of modernist culture and thinking. A widely travelled scholar and poet of international renown, he is a unique instance of creative and intellectual genius.
Poems
Essays
Critical works
Books translated
Books edited

CONTACT US

Phone: 9447797721

Email: ayyappappanikerfoundation@gmail.com

FOLLOW US

Copyright© 2025 | Alrights reserver- www.ayyappapaniker.in

Designed by MCTT